ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യ (എഐസി 114) വിമാനമാണ് നിലത്തിറക്കിയത്. സൗസി റിയാദിലാണ് വിമാനം ലാന്‍ഡ് ചെയ്തത്.
വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചാണ്. ശുചിമുറിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലനിര്ത്തിറക്കിയത്. യാത്രക്കാരെ ലഗേജുകള്‍ പോലും എടുക്കാന്‍ അനുവദിക്കാതെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുകയായിരുന്നു.
പരിശോധനകള്‍ക്ക് ശേഷം ടെര്‍മിനലിലേക്ക് കൊണ്ടുവന്നു. ഇന്ത്യന്‍ സമയം രാവിലെ 11 ന് വിമാനത്തിലെ പരിശോധനകള്‍ മൂന്നര മണിക്കൂര്‍ പിന്നിട്ടു. പരിശോധനകള്‍ക്ക് ശേഷം എത്രയും വേഗം വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ വിമാനത്താവള അധികൃതര്‍ അറിയിച്ചു.