ഗോയിയാനിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയില്‍ ഇക്വഡോര്‍ പെറു മത്സരം സമനിലില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. 23 ാം മിനിറ്റില്‍ പെറു താരം റെനറ്റോ ടാപിയയുടെ സെല്‍ഫ് ഗോളില്‍ ഇക്വഡോറാണ് ആദ്യം മുന്നിലെത്തിയത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അയര്‍ടണ്‍ പ്രെസിയാഡോയിലൂടെ അവര്‍ ലീഡുയര്‍ത്തി. ഡയസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച പെറു 49-ാം മിനിറ്റില്‍ തന്നെ ഗോള്‍ മടക്കി. ജിയാന്‍ലൂക്ക ലപാഡുലയാണ് അവര്‍ക്കായി സ്‌കോര്‍ ചെയ്തത്. 54-ാം മിനിറ്റില്‍ ആന്ദ്രേ കാറില്ലോ പെറുവിന്റെ സമനില ഗോള്‍ നേടി.