ഹത്‌റാസ്: പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

ഹത്‌റാസ്: പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാറിന്  റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

 യു പി : ഹത്റാസ് മാനഭംഗ കൊലപാതകത്തിന്റെ അന്വേഷണം പൂർത്തിയാക്കിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന്   ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സർക്കാറിന്  റിപ്പോർട്ട് സമർപ്പിക്കുന്നത്.

പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ , ഗ്രാമവാസികൾ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അന്വേഷണ സംഘങ്ങൾ വിശദമായ മൊഴിയെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പി, ഡിവൈഎസ്പി തുടങ്ങിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

പ്രതികളിൽ ഒരാളെ പെൺകുട്ടി നിരവധി തവണ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ അന്വേഷണഘട്ടത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പുറത്തുവിട്ടത് വിവാദമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.