ഇന്ത്യയില്‍ റഷ്യന്‍ കൊവിഡ് വാക്‌സിന്‍ സ്പുട്നിക് 5 ന്റെ പരീക്ഷണം നടത്താന്‍ അനുമതി

ഇന്ത്യയില്‍ റഷ്യന്‍ കൊവിഡ് വാക്‌സിന്‍ സ്പുട്നിക് 5 ന്റെ പരീക്ഷണം നടത്താന്‍ അനുമതി

ഇന്ത്യയില്‍ റഷ്യന്‍ കൊവിഡ് വാക്‌സിന്‍ സ്പുട്നിക് 5 ന്റെ പരീക്ഷണം നടത്താന്‍ അനുമതി. ഡോക്. റെഡ്ഡീസ് ലബോറട്ടറീസിനാണ് വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ഡ്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. അതേസമയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഉത്സവകാലത്ത് ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു.ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഡോക്ടര്‍ റെഡ്ഡിസ് ലബോറട്ടറിയാണ് സ്പുട്‌നിക് 5ന്റെ രണ്ട് , മൂന്ന് ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്തുക. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നാം ഘട്ട പരീക്ഷണം 1400 പേരിലും നടത്തും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.