കോവിഡ് രോഗമുക്തി നിരക്ക് കൂടുതൽ ഇന്ത്യയിലെന്ന് റിപ്പോർട്ട്

കോവിഡ് രോഗമുക്തി നിരക്ക് കൂടുതൽ ഇന്ത്യയിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോവിഡ് വ്യാപനം ആശങ്ക വർദ്ദിപ്പിക്കുമ്പോഴും രോഗമുക്തിനേടുന്നവരുടെ എണ്ണവും വർദ്ദിക്കുന്നത് ആശ്വാസകരമാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ രോഗമുക്തി നിരക്ക് 88.03 ശതമാനമാണ്.

കേന്ദ്ര സർക്കാർ നിയോഗിച്ച വിദ്ഗധ സമിതിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യ ഉയർന്ന കോവിഡ് നിരക്ക് പിന്നിട്ടുകഴിഞ്ഞു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അടുത്ത വർഷം ഫെബ്രുവരിയോടെ 1.06 കോടി വരെ എത്താമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പറയുന്നത്. എന്നാല്‍ പ്രതിരോധ നടപടികൾ കർശനമായി പാലിച്ചാൽ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാനാകും.

അതേസമയം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് ആശ്വാസമായി കണക്കുകള്‍. രണ്ടു മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലായി. 71 ദിവസത്തിന് ശേഷമാണ് ഇന്നലെ ഇന്ത്യയിൽ 62,212 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം അമേരിക്കയിൽ ഇത് ഏഴുപതിനായിരത്തിൽ എത്തി. 783311 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.