കോവിഡ് നേരിടുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു: ശശി തരൂർ എംപി

കോവിഡ് നേരിടുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു: ശശി തരൂർ എംപി

ന്യൂഡൽഹി: കോവിഡ് വ്യാപനം നേരിടുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് ശശി തരൂർ എംപി. ലാഹോർ സാഹിത്യോത്സവ വേദിയിലാണ് തരൂർ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.

മഹാമാരി പടരുന്നത് നിയന്ത്രിക്കുന്നതിൽ പാകിസ്ഥാൻ ഇന്ത്യയേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യൻ സർക്കാർ മികച്ച പ്രവർത്തനം നടത്തുന്നില്ല. അത് ജനങ്ങൾക്കറിയാം. കോവിഡ് വ്യാപനം ഗൗരവമായി എടുക്കണമെന്നും അല്ലെങ്കിൽ ഇന്ത്യ സാമ്പത്തിക ദുരന്തത്തെ നേരിടേണ്ടിവരുമെന്നും കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഫെബ്രുവരിയിൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ ആ ക്രെഡിറ്റ് അദ്ദേഹത്തിനാണ് തരൂർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.