ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ നാലായിരം കടന്നു. ബുധനാഴ്ച 4,039 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ നാലായിരം കടക്കുന്നത്.
ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം രണ്ട് ലക്ഷം കവിയുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 2,01,174 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 26 ന് 3,460 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറില്‍ 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 4,638 പേര്‍ക്കാണ് കോവിഡ് മൂലം ജീവന് നഷ്ടമായത്. സംസ്ഥാനത്തെ മരണ നിരക്ക് 2.31 ശതമാനമാണ്.