ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള യാത്രാവിലക്ക് ജൂലൈ 25 വരെ നീട്ടിയതായി എമിറേറ്റ്സ്. പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളളവർക്കും വിലക്ക് ബാധകമാണ്. 14 ദിവസത്തിനുളളില്‍ ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തവർക്കും പ്രവേശന അനുമതിയില്ല.
ഗോള്‍ഡന്‍ വിസയുളളവർ, യുഎഇ സ്വദേശികള്‍, നയതന്ത്ര വിദഗ്ധർ എന്നിവർക്ക് ഇളവുണ്ട്. നേരത്തെ ദേശീയ വിമാനകമ്പനിയായ എത്തിഹാദും ഇന്ത്യയില്‍ നിന്ന് ജൂലൈ 31 വരെ യാത്രാവിമാനസർവ്വീസുണ്ടാകില്ലെന്ന് യാത്രാക്കാരെ അറിയിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള യാത്രാവിലക്ക് 31 വരെ നീട്ടിയെന്ന് എത്തിഹാദ്