അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള യാത്രാ വിമാനസർവ്വീസുകള്‍ ജൂലൈ 31 വരെ നീട്ടിയതായി എത്തിഹാദ് എയർവേസ്. ഇന്ത്യ കൂടാതെ പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുളള സർവ്വീസുകള്‍ക്കുളള വിലക്കും നീട്ടിയിട്ടുണ്ട്.

എത്തിഹാദ് എയർവേസ് യാത്രാക്കാർക്ക് നല്‍കിയ അറിയിപ്പ് അനുസരിച്ച് ജൂലൈ 31 വരെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുളള യാത്രാക്കാരെ യുഎഇയിലേക്ക് കൊണ്ടുവരില്ല. വീണ്ടും യാത്രാവിലക്ക് നീട്ടിയേക്കാമെന്നും എത്തിഹാദ് എയർവേസിന്റെ ട്വിറ്റർ സന്ദേശങ്ങള്‍ സൂചന നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.