പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്; ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ്

 പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്; ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ്

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ഡിഗ്രി കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. എല്‍.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വച്ച് ഒക്ടോബര്‍ 28 നാണ് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്.

www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ അന്നേ ദിവസം രാവിലെ 10 നകം എല്‍.ബി.എസ് സെന്ററിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് പുതിയ നിരാക്ഷേപ പത്രം നിര്‍ബന്ധമാണ്. അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം ടോക്കണ്‍ ട്യൂഷന്‍ ഫീസ് ഒടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.