ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെങ്കല മെഡൽ. ചൈനീസ് താരം ബിജെ ഹെയെ തുടർച്ചയായ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഈ നേട്ടം കൈവരിച്ചത്.
സ്കോർ: 21-13,21-15 ഇതോടെ തുടർച്ചയായി രണ്ടു ഒളിമ്പിക്സിലും മെഡൽ നേടിയ താരമായി പി.വി സിന്ധു. കഴിഞ്ഞ ഒളിമ്പിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു.