ന്യൂഡൽഹി, കോവിഡിനെതിരെ വാക്സിൻ ലഭ്യമായാൽ ഉടൻ സംഭരണവും , വിതരണവും തുടങ്ങാൻ കോൾഡ് സ്റ്റോറേജ് സംവിധാനം സജ്ജമാക്കാൻ ശ്രമവുമായി ഇന്ത്യ. ഓൺലൈൻ ഭക്ഷ്യ വിതരണ സംഘടനകളുമായി അടക്കം ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയാണ്.
ഇവരുടെ പക്കലുള്ള കോൾഡ് സ്റ്റോറേജ്, റഫ്രിജറേറ്ററുകൾ എന്നിവകൂടി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.സർക്കാരിൻറെ ഔദ്യോഗിക വാക്സിൻ വിതരണ സംവിധാനം മാത്രം മതിയാകില്ല എന്നാണ് വിലയിരുത്തൽ .കോവിഡ് സ്ഥിതി കൂടി പരിഗണിച്ച് കേരളമടക്കം 10 സംസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തും.