ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ആറിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
'എന്റെ സഹപൗരന്മാരോട് ഒരു സന്ദേശം പങ്കുവയ്ക്കാനുണ്ട്. ഇന്ന് വൈകിട്ട് ആറുമണിക്ക് എല്ലാവരും എനിക്കൊപ്പം പങ്കുചേരണം' എന്നായിരുന്നു ട്വീറ്റ്. കോവിഡിനെക്കുറിച്ചുള്ള കാര്യങ്ങളാകാമെന്നാണ് സൂചന.