ടോക്യോ: ഒളിമ്പിക്സിൽ പുരുഷ ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയും ദീപക് പുനിയയുമാണ് സെമിയിൽ.
രവികുമാര്‍ 57 കിലോ വിഭാഗത്തിലും ദീപക് പുനിയ 86 കിലോ വിഭാഗത്തിലുമാണ് സെമിയിലെത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ ജോര്‍ജി വന്‍ഗലോവിനെ 14-4ന് തകർത്തു രവികുമാര്‍ സെമിയിലേക്ക് കടന്നത്.
ചൈനയുടെ സുഷന്‍ ലിനിനെ 6-3ന് തോല്‍പ്പിച്ചാണ് ദീപക് സെമിയിലേക്ക് കടന്നത്. സെമിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിക്കാം. ഇന്ന് ഉച്ച കഴിഞ്ഞാണ് രണ്ടു സെമി ഫൈനല്‍ മത്സരങ്ങളും അരങ്ങേറുക.