തെലുങ്കാനയിൽ കനത്ത മഴ തുടരുന്നു; 70 പേർ മരിച്ചു

തെലുങ്കാനയിൽ കനത്ത മഴ തുടരുന്നു; 70 പേർ മരിച്ചു

ഹൈദരാബാദ്; തെലുങ്കാനയെ ദുരിതത്തിലാഴ്ത്തി കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 70 പേർ മരിച്ചതായാണ് വിവരം. ഇതിൽ 33 പേർ ഹൈദരാബാദ് നഗരത്തിലാണ് . കോവിഡ് മഹാമാരി അലട്ടി കൊണ്ടിരിക്കുമ്പോഴാണ് ഈ ഒരു ദുരിതവും കൂടി ഇവരെ തേടിയെത്തിയിരിക്കുന്നത്.

സൈന്യവും, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.