ന്യൂഡൽഹി: 84 ദിവസത്തിനിടയിൽ ആദ്യമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ അരലക്ഷത്തിനു താഴെ എത്തി. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 46,790 കേസുകൾ; ഇതേ സമയത്തിനുള്ളിൽ ഭേദം ആയവർ 69,720. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കോവിഡ് മുക്തരാകുന്ന രാജ്യമായി ഇന്ത്യ മാറി(88.63).