പാരീസ്: പി എസ് ജി ജഴ്സിയണിഞ്ഞ് ലയണല്‍ മെസ്സിി ഇന്ന് കളത്തിലിറങ്ങും. ഈ ആഴ്ച ആദ്യം തന്റെ പുതിയ ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നിലെ പരിശീലന മൈതാനത്തെത്തിയെങ്കിലും ലിഗ് 1 ക്ലബിനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം എങ്ങനെയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
ഫ്രഞ്ച് തലസ്ഥാനത്ത് കുറഞ്ഞത് രണ്ട് സീസണുകളിലെങ്കിലും കളിക്കണമെന്ന് മെസി പി എസ് ജിയുമായി കരാറിലുണ്ട്. സീസണിലെ രണ്ടാം ലീഗ് 1 മത്സരത്തില്‍ പാരീസ് ടീം സ്ട്രാസ്ബര്‍ഗുമായി ഏറ്റുമുട്ടുമ്പോള്‍ ശനിയാഴ്ച മെസ്സി പിഎസ്ജി ആരാധകര്‍ക്ക് മുന്നില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ചേക്കുമെന്നാണ് പ്രതീക്ഷ. പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ നടക്കുന്ന മത്സരത്തില്‍ 50,000 കാണികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.