തമിഴ് ‌റോക്കേഴ്‌സിന് പൂട്ടുവീണു; ഇന്റർനെറ്റിൽ നിന്ന് അപ്രത്യക്ഷം

തമിഴ് ‌റോക്കേഴ്‌സിന് പൂട്ടുവീണു; ഇന്റർനെറ്റിൽ നിന്ന് അപ്രത്യക്ഷം

ചെന്നൈ: സിനിമകളുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ ലഭ്യമാക്കിയിരുന്ന തമിഴ് റോക്കേഴ്സ് എന്ന വെബ്‌സൈറ്റിന് പൂട്ടിട്ട് ആമസോൺ ഇന്റർനാഷണൽ. ആമസോണിന്റെ പരാതിയിൽ ഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിം ആന്റ് നമ്പർ ആണ് തമിഴ്‌റോക്കേഴ്‌സിനെ നീക്കം ചെയ്തത്.

കഴിഞ്ഞദിവസം വൈകുന്നേരം മുതലാണ് തമിഴ് റോക്കേഴ്സ് ഇന്റർനെറ്റിൽ നിന്നും അപ്രത്യക്ഷമായത്. ഈ നീക്കം ചെയ്യൽ സ്ഥിരമാണെന്നാണ് സൂചന. സൈറ്റ് നിരോധിച്ചതോടെ തമിഴ് റോക്കേഴ്സ് എന്ന പേരിലോ ഇതുമായി സാമ്യമുള്ള പേരുകളിലോ ഇനി ഇന്റർനെറ്റിൽ സൈറ്റ് രജിസ്റ്റർ ചെയ്യാനാകില്ല.

കഴിഞ്ഞയിടെ ആമസോൺ പ്രൈം റിലീസ് ചെയ്ത ഹലാൽ ലൈവ് സ്റ്റോറി, നിശബ്ദം, പുത്തൻ പുതുകാലൈ എന്നിവയുടെ പതിപ്പുകൾ തമിഴ് റോക്കേഴ്‌സ് ഇന്റർനെറ്റിൽ ലഭ്യമാക്കിയിരുന്നു. ഡിജിറ്റൽ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികൾ തമിഴ്‌റോക്കേഴ്‌സിനെതിരെ ആമസോൺ നൽകിയതായാണ് റിപ്പോർട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.