പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നരകോടി സംഭാവന ചെയ്ത് നടൻ പ്രഭാസ്

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നരകോടി സംഭാവന ചെയ്ത് നടൻ പ്രഭാസ്

ഹൈദരാബാദ്: പ്രളയ ദുരിതത്തിൽ ബുദ്ധിമുട്ടുന്ന തെലുങ്കാനയിലെ ജനങ്ങൾക്ക് ഒന്നര കോടി രൂപ സംഭാവന ചെയ്ത് തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസ്. തെലുങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം ഒന്നര കോടി സംഭാവന നൽകിയത്.

നിർമാതാവ് ബിഎ രാജു ആണ് പ്രഭാസ് ഒന്നര കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതായി അറിയിച്ചത്. മുമ്പ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം ഒരു കോടി രൂപ നൽകിയിരുന്നു.

കഴിഞ്ഞ ദിവസം കനത്തമഴയാണ് ഹൈദരാബാദ് ഉൾപ്പടെയുള്ള നഗരങ്ങളിൽ പെയ്തത്. ശക്തമായ മഴയിൽ നിരവധി പേർ മരിക്കുകയും പലരുടെയും വീടുകൾ നശിക്കുകയും ചെയ്തിരുന്നു. 37,000 കുടുംബങ്ങളെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.