ഏകനാഥ് ഖഡ്സെ ബിജെപിയിൽ നിന്ന് രാജിവെച്ചു

ഏകനാഥ് ഖഡ്സെ ബിജെപിയിൽ നിന്ന് രാജിവെച്ചു

മുംബൈ. മുതിർന്ന ബിജെപി നേതാവായിരുന്ന മഹാരാഷ്ട്രയിലെ ഏകനാഥ് ഖഡ്സെ ബിജെപിയിൽ നിന്ന് രാജിവച്ചു. പാർട്ടിയിൽ നിന്നും പുറത്തു പോകാനുള്ള തീരുമാനം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

ദേവേന്ദ്ര ഫഡ്നാവിസ് ആണ് താൻ പുറത്തുപോകാനുള്ള കാരണമെന്നും അദ്ദേഹം തന്റെ ജീവിതം നശിപ്പിച്ചു എന്നും ഖഡ്സെ ആരോപിച്ചു. ഖഡ്സെ എൻസിപി ചേരുമെന്ന് എൻ സി പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജയന്ത് പാട്ടീൽ വ്യക്തമാക്കി.

2016ൽ അഴിമതി ആരോപണത്തെ തുടർന്ന് ഫഡ്നാവിസ് മന്ത്രിസഭയിലെ റവന്യൂ മന്ത്രി ആയിരുന്ന ഖഡ്സെ രാജിവച്ചിരുന്നു. തുടർന്ന് സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാൻ പരിശ്രമിച്ചെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകിയില്ല ഇതോടെ നേതൃത്വവുമായി ഇടഞ്ഞ നിൽക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.