മുംബൈ: രാജ്യദ്രോഹക്കേസിൽ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും സമൻസയച്ച് മുംബൈ പോലീസ്. ഈ മാസം 26,27 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആണ് നിർദേശിച്ചിട്ടുള്ളത്. ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിൻ ഹാജരാകണമെന്ന് അറിയിച്ചിരിക്കുന്നത്.
സുശാന്ത് സിംഗം രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു. മുംബൈയിലെ ക്രമസമാധാനം തകർന്നുവെന്ന് കങ്കണ ആരോപിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പാക് അധീന കാശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാൻ ഭയമാണെന്ന് പറഞ്ഞിരുന്നു.