മുംബൈ: രാജ്യദ്രോഹക്കേസിൽ ബോളിവുഡ് നടി കങ്കണ റണവത്തിനെയും സഹോദരിയെയും മുംബൈ പോലീസ് വിളിച്ചുവരുത്തും എന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 26 ,27 തീയതികളിൽ ഇരുവരോടും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ ആഴ്ചയാണ് ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ട്വീറ്റിലൂടെ വർഗീയധ്രുവീകരണം നടത്തുകയാണെന്നും ബോളിവുഡിനെ അപകീർത്തിപ്പെടുത്തുകയാണെന്നും ആരോപിച്ച് കാസ്റ്റിംഗ് ഡയറക്ടർ ആണ് പരാതി നൽകിയത് .പരാതിക്കാരൻറെ ആക്ഷേപം വിദഗ്ധർ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.