ഭോപ്പാൽ: മധ്യപ്രദേശിലെ വനിതാമന്ത്രി ഇമർതി ദേവിയെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സാധനം എന്ന് വിശേഷിപ്പിച്ചതിൻറെ പേരിൽ മുഖ്യമന്ത്രി കമൽനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് യോഗത്തിൽ ബിജെപിയുടെ ദളിത് സ്ഥാനാർഥിക്കെതിരെ കമൽനാഥ് നടത്തിയ അപകീർത്തികരമായ പരാമർശം വളരെയധികം വിവാദം സൃഷ്ടിച്ചുവരികയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഈ പ്രയോഗത്തെ തള്ളി പറഞ്ഞിരുന്നു.