ചെന്നൈ: ജനം വിളിച്ചാൽ ഇളയദളപതി പാർട്ടിയിലേക്ക് വരുമെന്ന് പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. ജനം ആവശ്യപ്പെടുമ്പോൾ വിജയ് രാഷ്ട്രീയപ്രവേശനം നടത്തുമെന്നും ഫാൻസ് അസോസിയേഷൻ പാർട്ടിയാക്കി മാറ്റുമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഏതു പാർട്ടിയിൽ ചേരുമെന്ന ചോദ്യത്തിന് പ്രസക്തി ഇല്ല എന്നും അദ്ദേഹം പറഞ്ഞു. വിജയുടെ അടുത്തകാല സിനിമകൾ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നത് ആയിരുന്നു. അതിനെ സംബന്ധിച്ച് ഒട്ടേറെ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നു വന്നിരുന്നു.