ദില്ലി : ഇന്ത്യയിൽ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യനിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്. ഭാരത് ബയോടെക് നിർമ്മിക്കുന്ന വാക്സിൻ ഒക്ടോബർ രണ്ടിനാണ് മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതി തേടിയിരിക്കുന്നത്. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ആണ് മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്.
നിലവിൽ പ്രായപൂർത്തിയായ 28,500 പേരിൽ വാക്സിൻ പരീക്ഷണം നടത്തിയിട്ടുണ്ട്. ഡൽഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങിയ രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. ഐ സി എം ആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവരുമായി സഹകരിച്ച ഭാരത് ബയോടെക് കമ്പനിയാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്.