ചെന്നൈ: തമിഴ് സിനിമ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തിൽ ചർച്ചക്കില്ലെന്ന് തമിഴ് നാട് സർക്കാർ. താരങ്ങളുടെ വ്യക്തിപരമായ കാര്യമാണ് ഇതെന്നും, ഇതിൽ ഇടപെടാൻ പാടില്ലെന്നും ആണ് തമിഴ് നാട് സർക്കാരിൻറെ തീരുമാനം. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന തമിഴ് നാട് സർക്കാരിന് കത്ത് അയച്ചിരുന്നു.
കൊവിഡ് സാഹചര്യത്തിൽ തമിഴ് സിനിമ മേഖല കടുത്ത പ്രതിസന്ധിയിൽ ആകും എന്നാണ് നിർമാതാക്കളുടെ സംഘടന പറയുന്നത്.പത്തുലക്ഷത്തിലധികം പ്രതിഫലം വാങ്ങുന്നവർ 30 ശതമാനം മുതൽ 50 ശതമാനം വരെ ഇത് കുറയ്ക്കണമെന്നാണ് നിർമാതാക്കളുടെ ആവശ്യം.