മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽദേവിന് ഹൃദയാഘാതം

മുൻ  ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽദേവിന്   ഹൃദയാഘാതം

ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവിന് ഹൃദയാഘാതം. ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കപിൽ ദേവിനെ ആൻജിയോപ്ലാസ്റ്ററിക്ക് വിധേയനാക്കി. കപിലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 1983ൽ കരുത്തരായ വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ ആദ്യമായി ലോകകപ്പ് മുത്തമിട്ടത് കപിൽ ദേവിന്റെ നേതൃത്വത്തിലായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.