ജമ്മു കാശ്മീരിന്റെ പ്രത്യേക പതാക പുനസ്ഥാപിക്കും വരെ ദേശീയ പതാക ഉയർത്തില്ല : മെഹബൂബ മുഫ്തി

ജമ്മു കാശ്മീരിന്റെ പ്രത്യേക പതാക പുനസ്ഥാപിക്കും വരെ ദേശീയ പതാക ഉയർത്തില്ല : മെഹബൂബ മുഫ്തി

ശ്രീനഗർ: ജമ്മു കാശ്മീറിന്റെ പതാക റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്ന ആവശ്യവുമായി പിഡിപി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ജമ്മു കാശ്മീരിന്റെ പ്രത്യേക പതാക പുനസ്ഥാപിക്കും വരെ ദേശീയ പതാക ഉയർത്തില്ല എന്ന് മെഹബൂബ പ്രഖ്യാപിച്ചു.

370 ആം വകുപ്പിന്റെ പുനസ്ഥാപനവും കാശ്മീർ പ്രശ്നത്തിൻ ശാശ്വത പരിഹാരവും ആണ് തന്റെ ലക്ഷ്യമെന്ന് മെഹബൂബ മുഫ്തി വ്യക്തമാക്കി. 2019 ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ശ്രീനഗറിലെ സിവിൽ സെക്രട്ടറിയെറ്റ് കെട്ടിടത്തിന് മുകളിൽ ഉള്ള ദേശീയ പതാകയ്ക്ക് ഒപ്പമുണ്ടായിരുന്ന ജമ്മു കാശ്മീർ പതാക നീക്കം ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.