ദില്ലി : കോവിഡ് മഹാമാരി പടർന്നുപിടിക്കുന്നതിനോടൊപ്പം വായുമലിനീകരണവും വർദ്ധിച്ചു വരുന്ന അവസ്ഥയാണ് ഉത്തരേന്ത്യയിൽ. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാഠങ്ങളിൽ വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിന് പ്രധാന കാരണം.
നഗരത്തിലെ വായു നിലവാര സൂചിക പലയിടത്തും ഇന്നലെ 372 ആയിരുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ പഞ്ചാബിലെ വയൽ കത്തിക്കൽ കേസുകളിൽ ഇരട്ടി വർധനയാണുണ്ടായത്.
വായു നിലവാരം കുറയാനുള്ള മറ്റു രണ്ടു കാരണങ്ങൾ പൊടിയും, വാഹനങ്ങളിൽ നിന്നുള്ള പുക യുമാണ് .