മുംബൈ: കോവിഡ് സ്ഥിരീകരിച്ചത് മുതൽ കാണാതായ യുവാവിൻറെ മൃതദേഹം ആശുപത്രിയിലേ ശുചിമുറിയിൽ നിന്നും ലഭിച്ചു. മുംബൈയിലെ ആശുപത്രിയിൽ നിന്നും കാണാതായ യുവാവിൻറെ മൃതദേഹം 14 ദിവസത്തിന് ശേഷമാണ് TB ആശുപത്രിയുടെ ശുചിമുറിയിൽ നിന്നും ലഭിച്ചത്. 27 കാരൻറെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.
നിരവധി രോഗികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ മൃതദേഹം എത്തിയത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് മുംബൈ കോർപ്പറേഷൻ ഉത്തരവിട്ടു. പുരുഷനാണോ സ്ത്രീയാണോ എന്ന് പോലും മനസ്സിലാകാത്ത നിലയിൽ മൃതദേഹം കിടന്നിട്ടും ആരുടെയും ശ്രദ്ധയിൽപെടാതെ പോയത് എങ്ങനെയാണെന്ന് സംശയം ഉയരുന്നുണ്ട് . ഇതേ തുടർന്ന് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 40 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.