നാളെ മുതല്‍ ഒക്ടോബർ 31 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുളള വിമാന സർവ്വീസുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ. നാളെ (ഒക്ടോബർ 25 ) ന് കണ്ണൂരിലേക്കും മറ്റന്നാള്‍ (ഒക്ടോബർ 26 ) കൊച്ചിയിലേക്കും ഒക്ടോബർ 27 ന് തിരുവനന്തപുരത്തേക്കും വിമാനസർവ്വീസുണ്ട്. കോഴിക്കോട്ടേക്ക് ഒക്ടോബർ 28 നാണ് സർവ്വീസുളളത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കു കൂടാതെ ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ്, അമൃത്സർ, ചെന്നൈ, ഹൈദരാബാദ്,ജയ്പൂർ, ലക്നൗ, പൂനെ, മധുരെ എന്നിവിടങ്ങളിലേക്കുളള സർവ്വീസുകളും എയർഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.