പാക്ക് ക്വാഡ്കോപ്റ്റർ ഇന്ത്യ വെടിവെച്ചിട്ടു

പാക്ക് ക്വാഡ്കോപ്റ്റർ ഇന്ത്യ വെടിവെച്ചിട്ടു

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണ രേഖക്ക് സമീപത്തുനിന്ന് പാക്കിസ്ഥാന്റെ ക്വാഡ്കോപ്റ്റർ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് ഡ്രോണിന് സമാനമായ പൈലറ്റില്ല ഹെലികോപ്റ്റർ ഇന്ത്യ വീഴ്ത്തിയത്. പാകിസ്ഥാൻ ഭീകരരും ബോർഡർ ആക്ഷൻ ടീമും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള സാധ്യത മുന്നിൽ കണ്ട് ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്.

ചൈന നിർമ്മിച്ച മാവിക് 2 പ്രൊ മോഡൽ ക്വാഡ് കോപ്റ്റർ ആണ് താഴ്ന്നു പറക്കുന്നതിനിടെ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടത്. ഇതിന്റെ ചിത്രങ്ങൾ ഇന്ത്യൻ വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. കാശ്മീരിലെ മഞ്ഞുവീഴ്ചക്ക് മുമ്പ് പരമാവധി നുഴഞ്ഞുകയറ്റം നടത്താനാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ശ്രമം. പാകിസ്ഥാൻന്റെ എല്ലാ ശ്രമങ്ങളും ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ അടുത്തിടെ പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.