ന്യൂഡല്‍ഹി: ആര്യസമാജം നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആശുപത്രിയിലാണ് അന്ത്യം. ചൊവ്വാഴ്ചയാണ് സ്വാമി അഗ്നിവേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹരിയാനയില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ അഗ്നിവേശ് 1970-ലാണ് ആര്യസമാജത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ആര്യസഭ എന്ന പരിഷ്കരണ പ്രസ്ഥാനം രൂപീകരിച്ചത്.