ആർബിഐ ഗവർണർ ശക്തികാന്തദാസിന് കോവിഡ് സ്ഥിരീകരിച്ചു

ആർബിഐ ഗവർണർ ശക്തികാന്തദാസിന്  കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ആർബിഐ ഗവർണർ ശക്തികാന്തദാസിന് കൊവിഡ്-19 സ്ഥിതീകരിച്ചു. കോവിഡ് ബാധിതൻ ആണെന്ന വാർത്ത അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും അദ്ദേഹം കുറിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിസർവ് ബാങ്ക് ജോലികൾ സാധാരണഗതിയിൽ തുടരുമെന്നും വീഡിയോ കോൺഫറൻസ് , ടെലിഫോൺ എന്നിവ വഴി മറ്റു ഉദ്യോഗസ്ഥരുമായി ബന്ധപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പ്രതിദിനം കൊവിഡ് കേസുകൾ കുറഞ്ഞ വരികയാണെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന കണക്കുകൾ പറയുന്നത്. കേരളം, മഹാരാഷ്ട്ര,തമിഴ്നാട്, കർണാടക,ആന്ധ്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.