കൊവിഡ് നിയന്ത്രണങ്ങൾ ലംഘനം; ബിജെപി നേതാവ് ഖുശ്ബു സുന്ദർ അറസ്റ്റിൽ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘനം; ബിജെപി നേതാവ് ഖുശ്ബു സുന്ദർ അറസ്റ്റിൽ

ചെന്നൈ: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് ബിജെപി നേതാവ് ഖുശ്ബു സുന്ദറിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതി വിവാദത്തിൽ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു.

ലോക്സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മനുസ്മൃതിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും അദ്ദേഹം പ്രസംഗിച്ചത് വിവാദത്തിന് വഴി തുറന്നിരുന്നു.

സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാവളന്‍റെ പ്രസംഗം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.