ബിഹാർ: മൂന്ന് ഘട്ടമായുള്ള ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ബിഹാറിലെ 16 ജില്ലകളിൽ 71 മണ്ഡലങ്ങളിലായി ആണ് ഇന്ന് വോട്ടെടുപ്പ്.
കോവിഡ് പശ്ചാത്തലത്തിൽ ഒരു മണിക്കൂർ അധികസമയം വോട്ടിങ്ങിന് അനുവദിച്ചിട്ടുണ്ട്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് വോട്ടിങ് സമയം. മാവോയിസ്റ്റ് ബാധിതമേഖലകളിൽ അഞ്ചു മണിക്ക് ബോട്ടിംഗ് അവസാനിപ്പിക്കും.
ബൂത്തുകളുടെ എണ്ണം 45% ആയി വർദ്ധിപ്പിച്ചു. ഒരു ബൂത്തിൽ ആയിരം പേർക്കാണ് പരമാവധി വോട്ട് ചെയ്യാൻ സാധിക്കുന്നത്. തെർമൽ സ്കാനിങ് അടക്കമുള്ള സംവിധാനങ്ങൾ പോളിംഗ് ബൂത്തിൽ ഉണ്ടാകും. 1065 മത്സരാർത്ഥികളാണ് രംഗത്തുള്ളത് ഇതിൽ ഏഴ് പേർ സംസ്ഥാന മന്ത്രിമാരാണ്.