യുപി: പശുക്കളെ കൊല്ലുന്നവരെ ജയിലിൽ അടയ്ക്കുമെന്ന് ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർ പ്രദേശിലെ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് യോഗിയുടെ പരാമർശം.
നവംബർ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള റാലിയിൽ പങ്കെടുക്കുമ്പോഴാണ് യോഗിയുടെ പ്രതികരണം. "പശുക്കളെ രക്ഷിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധനാണ്. പശുക്കളെ കൊല്ലുന്നവരെ ജയിലിൽ അടയ്ക്കുക തന്നെ ചെയ്യും. പശുക്കൾക്കായി എല്ലാ ജില്ലകളിലും ഗോശാലകൾ സ്ഥാപിക്കും. പശുക്കളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്"- യോഗി ആദിത്യനാഥ് പറഞ്ഞു.