ബിഹാർ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 52 ശതമാനം പേർ വോട്ട് ചെയ്തു. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് സമാധാനപൂർവ്വം ആയിരുന്നു. 7 മണി മുതൽ വൈകിട്ട് ആറ് മണി വരെ ആയിരുന്നു സമയം. കൈമൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.55.95 % ആണ്പോളിംഗ്.