ശ്രീനഗറിൽ തീവ്രവാദി ആക്രമണം ;മൂന്നു പേർ കൊല്ലപ്പെട്ടു

ശ്രീനഗറിൽ തീവ്രവാദി ആക്രമണം ;മൂന്നു പേർ കൊല്ലപ്പെട്ടു

ശ്രീനഗർ : ശ്രീനഗറിൽ തെക്കൻ കുൽഗാം ജില്ലയിൽ മൂന്നു ബി ജെ പി പ്രവർത്തകരെ തീവ്രവാദികൾ വെടിവെച്ചു കൊന്നു. ബിജെപിയുടെ യുവജന വിഭാഗത്തിലെ അംഗങ്ങളാണ് മൂവരും . ഒരാൾ പാർട്ടിയുടെ കുൽഗാം ജില്ലാ ജനറൽ സെക്രട്ടറിയാണ് . ബി ജെ പി കൊലപാതകങ്ങളെ ശക്തമായി അപലപിച്ചു.

അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു തീവ്രവാദഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.ഇന്ത്യൻ പൗരന്മാർക്ക് കശ്മീരിൽ ഭൂമി വാങ്ങാൻ അനുവദിക്കുന്ന നിയമങ്ങൾ നടപ്പാക്കി രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.