രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം വൈകും

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം വൈകും

ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പ്രവേശനം വൈകുമെന്ന് സൂചനയുമായി രജനീകാന്ത്. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രജനി പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറുന്നു എന്ന തരത്തിൽ പ്രസ്താവനകൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് താൻ എഴുതിയതല്ല എന്നും എന്നാൽ ആരോഗ്യത്തെക്കുറിച്ച് അതിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് രജനീകാന്ത് ചെയ്തു.

ആരോഗ്യപ്രശ്നങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയ ഡോക്ടർമാർ രോഗ പ്രതിരോധ ശേഷി കുറവായതിനാൽ പൊതു ജനങ്ങളുമായി സമ്പർക്കം പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ടന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.