ഷാര്‍ജ: 2021 ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ 26 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് കടന്നത്. സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ വിജയത്തിലേയ്ക്ക് നയിച്ചത്.
സ്‌കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ നാലിന് 163. ശ്രീലങ്ക 19 ഓവറില്‍ 137 ന് ഓള്‍ ഔട്ട് സൂപ്പര്‍ 12-ല്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളിലും വിജയിച്ചാണ് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 19 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി.