ദുബായ്:ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്കോട്ലന്ഡിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. സ്കോട്ലന്ഡ് ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്താനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി.
ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയ്ക്കാണ് നിലവില്‍ ഏറ്റവുമധികം നെറ്റ് റണ്‍റേറ്റുള്ളത്. സ്കോര്‍: സ്കോട്ലന്ഡ് 17.4 ഓവറില്‍ 85 റണ്‍സിന് ഓള് ഔട്ട്, ഇന്ത്യ 6.3 ഓവറില്‍ രണ്ട് വിക്കറ്റിന് 89. 86 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി പതിവുപോലെ കെ.എല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ മൂന്നോവറില്‍ തന്നെ ഇന്ത്യ 39 റണ്‍സടിച്ചു.