റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. രണ്ടാം മല്‍സരത്തില്‍ കിവീസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി.154 റണ്‍സ് വിജയലക്ഷ്യം 16 പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറി കടന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍.രാഹുലും അര്‍ധസെഞ്ചുറി നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ കിവീസ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. പവര്‍ പ്ലേയില്‍ 64 റണ്‍സാണ് കിവീസ് ബാറ്റര്‍മാര്‍ നേടിയത്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ബോളര്‍മാര്‍മാര്‍ കൃത്യമായി പന്തെറിഞ്ഞ് കിവീസിനെ പൂട്ടുകയായിരുന്നു. അരങ്ങേറ്റ മല്‍സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടി.