ഭീകരരും സുരക്ഷാസേനയും തമ്മിൽ കാശ്മീരിൽ ഏറ്റുമുട്ടി

ഭീകരരും സുരക്ഷാസേനയും തമ്മിൽ കാശ്മീരിൽ ഏറ്റുമുട്ടി

ശ്രീനഗർ : ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിനിടെ ഹിസ്ബുൽ മുജാഹിദ്ദീൻ തലവനെ സേന വധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടൽ നടന്നതുമായി ബന്ധപ്പെട്ട വിവരം കശ്മീർ സോൺ പൊലീസ് ആണ് പുറത്തുവിട്ടത്. ശ്രീനഗറിലെ രൺഗ്രെത് എന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. 

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. എ.കെ 47 റൈഫിളും ഒരു പിസ്റ്റളും തെരച്ചിലിൽ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സേന പ്രതിരോധം തീർത്തിരിക്കുകയാണ്. സി.ആർ.പി.എഫും പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.