പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ തകർത്ത് ചെന്നൈ

 പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ തകർത്ത് ചെന്നൈ

ദുബായ്:പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ തകർത്തെറിഞ്ഞ് വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. 154 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 9 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സീസണിലെ അവസാന മത്സരത്തിൽ നേടിയത്. ഈ തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു. ചെന്നൈ നേരത്തെ തന്നെ പുറത്തായിരുന്നു. ഗെയ്ക്വാദും ഡുപ്ലെസിയും ചേർന്ന് നൽകിയ മികച്ച തുടക്കമാണ് ചെന്നൈക്ക് വിജയം എളുപ്പമാക്കിയത്.

48 റൺസ് നേടി ഡുപ്ലെസി പുറത്തായെങ്കിലും പിന്നീട് വന്ന റായിഡു ഗെയ്ക്വാദിനൊപ്പം വിക്കറ്റ് നഷ്ടമാകാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഗെയ്ക്വാദ് 62 റൺസും റായിഡു 30 റൺസും നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും പഞ്ചാബിന്റെ മധ്യനിരയ്ക്ക് മികവു കാട്ടാൻ സാധിക്കാതെ പോയതാണ് വലിയ സ്കോറിലേക്ക് എത്തുന്നതിൽ നിന്ന് ടീമിനെ തടഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.