ദില്ലി : വയനാട് എംപി രാഹുൽ ഗാന്ധി മത്സരിച്ചു ജയിച്ച ലോക്സഭ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വയനാട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹർജിയിൽ സരിത ആവശ്യപ്പെട്ടിട്ടുണ്ട്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ സരിത നാമനിർദ്ദേശപത്രിക നൽകിയിരുന്നു. എന്നാൽ സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ, പത്തനംതിട്ട മജിസ്ട്രേറ്റ് കോടതികൾ സരിതയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് സരിതയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു.
പത്രിക തള്ളിയ നടപടി ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായ പിഴവാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുംആണ് സരിതയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.