തിന്മക്ക് എതിരെയുള്ള ജയം ; ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ തലവൻ സൈഫുൽ ഇസ്‍ലാം മിർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

തിന്മക്ക് എതിരെയുള്ള ജയം ; ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ തലവൻ സൈഫുൽ ഇസ്‍ലാം മിർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ഇത് തിന്മക്ക് എതിരെയുള്ള ജയം. ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ തലവൻ സൈഫുൽ ഇസ്‍ലാം മിർ (31) സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡോ. സൈഫുല്ല, ഗാസി ഹൈദർ എന്നീ പേരുകളിലും അറിയപ്പെടുന്ന ഭീകരനേതാവിന്റെ കൂട്ടാളിയും അറസ്റ്റിലായി. രഹസ്യവിവരത്തെ തുടർന്നു നഗരപ്രാന്തത്തിലെ രംഗരേത്തിലെ ഒളിത്താവളം വളഞ്ഞ സുരക്ഷാസേനയ്ക്കുനേരെ ഭീകരർ വെടിയുതിർത്തെങ്കിലും വൈകാതെ സൈഫുല്ലയെ വീഴ്ത്താനായി.

ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞ മേയിൽ റിയാസ് നായ്കൂ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണു സൈഫുല്ല ഹിസ്ബുൽ നേതൃസ്ഥാനത്തെത്തിയത്. കഴിഞ്ഞയാഴ്ച കുൽഗമിൽ 3 ബിജെപി നേതാക്കൾ കൊല്ലപ്പെട്ടതുൾപ്പെടെ ഒട്ടേറെ കേസുകളിൽ പൊലീസ് തിരഞ്ഞിരുന്ന ഭീകരനാണു സൈഫുല്ലയെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.