കുടുംബശ്രീയില്‍ തൊഴില്‍ അവസരങ്ങള്‍: ഡിസംബര്‍ 10 വരെ അപേക്ഷിക്കാം

കുടുംബശ്രീയില്‍ തൊഴില്‍ അവസരങ്ങള്‍: ഡിസംബര്‍ 10 വരെ അപേക്ഷിക്കാം

കുടുംബശ്രീയില്‍ ജില്ലാമിഷനുകളില്‍ ഒഴിവ്. ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

എം.ബി.എ / എം.എസ്.ഡബ്ല്യൂ / റൂറല്‍ ഡെവലപ്‌മെന്റില്‍ ബിരുദാനന്തര ബിരുദം/ പി.ജി.ഡി.എം / പി.ജി.ഡി.ആര്‍.എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമാനമേഖലയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവൃത്തിച്ചിട്ടുള്ളവര്‍ക്കാണ് മുന്‍ഗണന.

അപേക്ഷ നല്‍കാനും വിശദ വിവരങ്ങള്‍ക്കും www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 30,000 രൂപയാണ് ശമ്പളം. 40 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.