ഉത്തർപ്രേദേശ്: കുടുംബ കലഹത്തെത്തുടര്‍ന്ന് മകനും മരുമകളും ചേര്‍ന്നു മണ്ണെണ്ണയൊഴിച്ചു ജീവനോടെ തീകൊളുത്തിയ അന്‍പത്തിയെട്ടുകാരി മരിച്ചു. ഷാജഹാന്‍പുരിലെ രത്‌നാ ദേവി ആണ് മരിച്ചത്. രത്‌നാദേവിയും മകന്‍ ആകാശ് ഗുപ്തയും തമ്മിലുള്ള തര്‍ക്കം ബന്ധുക്കള്‍ ഇടപെട്ട് ഞായറാഴ്ച പറഞ്ഞുതീര്‍ത്തതാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍കനും മരുമകളും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ബന്ധുവായ വിനോദ് ഇവരെ സഹായിച്ചെന്ന് എസ്പി അപര്‍ണ ഗൗതം പറഞ്ഞു. രത്‌നാദേവിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍ക്കാര്‍ തീ കെടുത്തി. പൊലീസില്‍ വിവരം അറിയിച്ചതും അയല്‍ക്കാരാണ്. രത്‌നാദേവിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ രക്ഷിക്കാനായില്ല. മകന്‍ ആകാശ് ഗുപ്തയെയും മരുമകളെയും ബന്ധുവിനെയും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു.