മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളില്‍ നാളെ വോട്ടിങ്

മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളില്‍ നാളെ വോട്ടിങ്

ഭോപാല്‍: മധ്യപ്രദേശില്‍ 28 നിയമസഭാ സീറ്റുകള്‍ ഉള്‍പ്പെടെ രാജ്യത്ത് 10 സംസ്ഥാനങ്ങളിലായി 54 മണ്ഡലങ്ങളില്‍ നാളെ ഉപതിരഞ്ഞെടുപ്പ്.10 നാണ് വോട്ടെണ്ണല്‍. 12 മന്ത്രിമാരുള്‍പ്പെടെ 355 സ്ഥാനാര്‍ഥികളാണു മത്സരരംഗത്ത്. കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികള്‍ രാജിവച്ചതോടെയാണ് ഇത്രയധികം സീറ്റില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. ബിജെപിയില്‍ ചേര്‍ന്ന 25 മു‍ന്‍ എംഎല്‍എമാരും മത്സരിക്കുന്നുണ്ട്. 230 അംഗ സഭയില്‍ ബിജെപിക്ക് 107 അംഗങ്ങളും കോണ്‍ഗ്രസിന് 87 പേരുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.